Thiruvambady

തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ; പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, വ്യാപാരികൾക്ക് സ്വൈര്യമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഒരുക്കി തരണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ്, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, അബ്രഹാം ജോൺ, സാഗര രവി, സണ്ണി തോമസ്, ടി.ആർ.സി റഷീദ്, നദീർ, ബേബീ വർഗീസ്, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ജിസ് പോൾട്രി ഫാം ഉടമയെയാണ് കൊടുവള്ളി സ്വദേശി കടയിൽ കയറി മർദ്ദിച്ചത്. പരിക്കുപറ്റിയ വ്യാപാരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button