Puthuppady
ഓണക്കിറ്റ് വിതരണം ചെയ്തു

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ 154 കുടുംബങ്ങൾക്ക് ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസ ഷെരീഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് അധ്യക്ഷനായി.
ഷംസു കുനിയിൽ, മോളി ആന്റോ, അമൽരാജ്, ആയിഷാ ബീവി, കെ. രാധ, കെ.ജി.ഗീത, ഐബി റെജി, ശ്രീജാ ബിജു, അമ്പുടു ഗഫൂർ, ഉഷാ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.






