ThiruvambadyVideos

തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്ക് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ച് വ്യാപാരികൾ

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിനായി നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് തിരുവമ്പാടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു, വ്യാപാരഭവനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കത്താത്ത സ്ട്രീറ്റ് ലൈറ്റുകളിൽ ബോർഡുകൾ സ്ഥാപിച്ച് കുരിശുപള്ളി ജംഗ്ഷനിൽ അവസാനിച്ചു.

സമീപ പ്രദേശങ്ങളിൽ രാത്രിയാകുമ്പോൾ സ്ട്രീറ്റ് ലൈറ്റുകൾ കത്തുമ്പോൾ തിരുവമ്പാടി അങ്ങാടി കൂരിരുട്ടിലാണെന്നും, ഇത് കള്ളന്മാർക്ക് കഞ്ഞിവെച്ച അവസ്ഥയാണെന്നും, അധികാരികൾ എത്രയും വേഗം ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് നദീർ ടി.എ, ഗഫൂർ സിൻഗാർ, സണ്ണി തോമസ്, എമ്പ്രഹാം ജോൺ, സന്തോഷ്, അലവിക്കുട്ടി, മുനീർ, ഷൈജു ജോസഫ്, ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button