ചുരം സംരക്ഷണ സമിതിക്ക് ഇനി പുതിയ ഭാരവാഹികൾ; ചുരം സൗന്ദര്യ വൽക്കരണത്തിന് മുൻഗണന

അടിവാരം: ചുരം സംരക്ഷണ സമിതിക്ക് ഇനി പുതിയ ഭാരവാഹികൾ. സമിതിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു. മുഹമ്മദ് എരഞ്ഞോണ (പ്രസിഡന്റ്), സി. പി.സി. രാമൻ (വൈസ്.പ്രസിഡന്റ്), ഷൗക്കത്തലി ആനക്കുഴിക്കൽ (ജനറൽ സെക്രട്ടറി), അനിൽ കണലാട് (സെക്രട്ടറി), ജോജി ഷാജി (ട്രഷറർ), എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായും, സതീഷ് എം.പി., മുഫ്സിൽ പിലാശ്ശേരി, സലീം.എം.പി., അർഷാദ് എരഞ്ഞോണ, ഷമീർ , എം.പി, മുനീർ വി.എച്ച് എന്നിവരെയും തിരഞ്ഞെടുത്തതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ചുരം രണ്ടാം വളവിലെ മൗണ്ടൻ ഡ്യൂ റിസോർട്ടിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ മുഹമ്മദ് എരഞ്ഞോണ അദ്ധ്യക്ഷം വഹിച്ചു. ഷൗക്കത്തലി സ്വാഗതവും അനിൽ കനലാട് നന്ദിയും പറഞ്ഞു.
കൂടുതൽ മെമ്പർമാരെ ഉൾപ്പെടുത്തി താമരശ്ശേരി ചുരത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തികളിലും ഗതാഗത തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചുരം സൗന്ദര്യവൽക്കണത്തിനാവശ്യമായ പദ്ധതികളിൽ സഹകരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.