India

ഇനി മുതല്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ! നിയമം നടപ്പിലാക്കി ബിജെപി സര്‍ക്കാര്‍

ബംഗളൂരു: ഇനി മുതല്‍ കര്‍ണാടകയില്‍ അഭിചാരവും ദുര്‍മന്ത്രവാദവും കുറ്റകരം.
അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.

അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പുതിയ നിയമപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ നല്‍കേണ്ടി വരും.

2017ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണ കാലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആദ്യം നിയമം കൊണ്ടു വന്നത്. നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ബില്ലിനെ എതിര്‍ത്തിരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ നിയമം നടപ്പാക്കി വിജ്ഞാപനം പുറത്തിരിക്കിയിരിക്കുന്നത്.

ഇനി മുതല്‍ എല്ലാ അന്ധവിശ്വാസങ്ങളും ക്രിമിനല്‍ കുറ്റമാകും. കൂടാതെ 16 ദുരാചരങ്ങളും നിരോധിച്ചിട്ടുണ്ട്. ആഭിചാരം, ദുര്‍മന്ത്രവാദം, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, സ്ത്രീകളെ വിവസ്ത്രയാക്കി നിര്‍ത്തല്‍, നഗ്‌നനാരീ പൂജ, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച് കൊല്ലുക, കനലിലൂടെ നടക്കുക, വശീകരണ ഉപാധികളും പൂകളും, ഇതിനായി പരസ്യം നല്‍കുക, പൂജകളിലൂടെ അസുഖം മാറ്റല്‍, കുട്ടികളെ ഉപയോഗിച്ചുള്ള ആചാരങ്ങള്‍ തുടങ്ങിയവയാണ് നിരോധിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button