Kodanchery

പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

കോടഞ്ചേരി: പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ട് (സി. എഫ്. സി) ഉപയോഗിച്ചുള്ള പ്രവർത്തികൾ സംബന്ധിച്ച സ്പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ഈ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ എടുക്കുന്ന നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ ചർച്ച നടത്തി അംഗീകാരം വാങ്ങി, ഭരണസമിതി അംഗീകാരത്തോടെ ജനുവരി 28 ന് മുൻപ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം വാങ്ങണമെന്ന് പ്രത്യേക സർക്കാർ നിർദ്ദേശം ഉണ്ട്.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ ബിന്ദു ജോർജ്, അന്നക്കുട്ടി ദേവസ്യ, കെ.എം പൗലോസ്, തമ്പി പറകണ്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ, ക്ലർക്ക് ഷമീർ പി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button