Mukkam

മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു മോഷണം നടത്തുന്ന മോഷ്ടാവിനെ മുക്കം പോലീസ് പിടികൂടി.

മുക്കം: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു മോഷണം നടത്തുന്ന മോഷ്ടാവിനെ മുക്കം പോലീസ് പിടികൂടി. വാഹനപരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി യുവാവ് മുക്കം പോലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്നും പിടികൂടിയത് മുക്കത്തും പരിസരത്ത് നിന്നും മോഷ്ടിച്ച അഞ്ചു ബൈക്കുകൾ.മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതി തൃശ്ശൂർ മണിത്തറ സ്വദേശി ഡിസ്കവർ രഞ്ജിത്ത് എന്ന കുമ്പളംകോട്ടിൽ രഞ്ജിത്ത്(35) വാഹന പരിശോധനക്കിടെ മുക്കം പോലീസിന്റെ പിടിയിലായി. പിടിയിലാകുമ്പോൾ കഴിഞ്ഞ ജൂൺ മാസത്തിൽ പി.സി ജംഗ്ഷനിൽ നിന്നും മോഷണം പോയ എന്റെ മുക്കം സന്നദ്ധസേനാ പ്രവർത്തകന്റെ ബജാജ് ഡിസ്കവർ ബൈക്ക് പ്രതിയുടെ കയ്യിൽ നിന്നും പോലീസ് പിടികൂടി.

തൃശ്ശൂരിൽ നിന്നും സ്വർണ്ണമോതിരം മോഷ്ടിച്ച കേസിൽ കുടുങ്ങി നാടുവിട്ട രഞ്ജിത്ത് ഏറെ നാളായി മാവൂർ പോലീസ് സ്റ്റേഷന് മുൻവശത്തുള്ള ഒരു വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയാണ്. മുക്കത്തും പരിസരപ്രദേശങ്ങളിൽ നിന്നും പലപ്പോഴായി ബൈക്കുകൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിനിടെ രഞ്ജിത്ത് പോലീഡിനോട് സമ്മതിച്ചിട്ടുണ്ട്. ബജാജ് കമ്പനിയുടെ ഡിസ്കവർ മോഡൽ ബൈക്കുകൾ കൂടുതലായി മോഷ്ടിക്കുന്നതിനാലാണ് ഡിസ്കവർ രഞ്ജിത്ത് എന്ന വിളിപ്പേരിൽ ഇയാൾ അറിയപ്പെട്ടിരുന്നത്.

മോഷ്ടിച്ച രണ്ടു ബൈക്കുകൾ മുക്കം മാമ്പറ്റയിലുള്ള ആക്രികടയിൽ വിൽപ്പന നടത്തിയതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചു അന്വേഷിക്കുമെന്നു മുക്കം പോലീസ് അറിയിച്ചു. മുക്കം ഇൻസ്‌പെക്ടർ ബി. കെ.സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. ഷാജിദ്.കെ, അഡിഷണൽ എസ്.ഐ റസാഖ്.വി.കെ, എഎസ്ഐ മാരായ സലീം മുട്ടത്ത്, ജയമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി കളവു ചെയ്ത ബൈക്കുകൾ കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button