Thiruvambady
ബൈക്ക് മോഷ്ടാക്കളെ പിടികൂടി

തിരുവമ്പാടി: പാതിരമണ്ണിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് പൾസർ ബൈക്കുകൾ മോഷണം നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. കൂടത്തായി സ്വദേശി അഖിൽ, ഇടുക്കി സ്വദേശി അജയ് എന്നിവരെയാണ് പിടികൂടിയത്.
പാതിരമണ്ണ് തൊട്ടിയിൽ അഷ്ഹദ്, പാറക്കൽ ശിഹാബ് എന്നിവരുടെ ബൈക്കുമാണ് കാണാതായത്. തിരുവമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.