Koodaranji

കൂടരഞ്ഞി കുടുംബരോഗ്യ കേന്ദ്രം ഇനി മുതൽ ഇ ഹെൽത്ത് സംവിധാനത്തിലേക്ക്

കൂടരഞ്ഞി: രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പു വരുത്തുന്ന ഇ ഹെൽത്ത് സംവിധാനത്തിലേക്ക് കൂടരഞ്ഞി കുടുംബരോഗ്യം ഇന്ന് മുതൽ മാറി. ഇതിന്റെ ഭാഗമായുള്ള യു എച്ച് ഐ ഡി കാർഡ് വിതരണത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്മോൻ മാവറ നിർവഹിച്ചു.

ഇ ഹെൽത്ത് പ്രോഗ്രാം കോഴിക്കോട് ജില്ലാനോഡൽ ഓഫീസർ ഡോ.പി പി പ്രമോദ് കുമാർ മുഖ്യ അതിഥി ആയിരുന്ന യോഗത്തിൽ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ,മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, കെ വി ഇ ഹെൽത്ത്‌ ജില്ലാ പ്രൊജക്റ്റ്‌ എഞ്ചിനീയർ ശ്യംജിത്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മാരായ മോളി ടീച്ചർ, ബാബു മൂട്ടോളി, ബിന്ദു ജയൻ, ജോണി വാളിപ്ലക്കൽ, പി എച്ച് എൻ സലിജ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button