Kodiyathur

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി

കൊടിയത്തൂർ : കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മെഗാവാക്സിനേഷന് കൊടിയത്തൂരിൽ തുടക്കമായി. എജ്യുഗാർഡ് എന്നപേരിലാണ് പഞ്ചായത്തിൽ ക്യാമ്പ് നടന്നത്. പി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാണ് ആദ്യദിനം വാക്സിൻ നൽകിയത്. ചെറുവാടി സി.എച്ച്.സി.യുടെയും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. 500-ഓളം പേർക്കാണ് ആദ്യദിവസത്തെ ക്യാമ്പിൽ വാക്സിൻ നൽകിയത്.

ക്യാമ്പ് ജില്ലപഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത്, ആയിഷ ചേലപ്പുറത്ത്, സി.പി. അസീസ്, മെഡിക്കൽ ഓഫീസർ ഡോ. എൻ. മനുലാൽ, പ്രധാനാധ്യാപകൻ ജി. സുധീർ, എം.എസ്. ബിജു, കെ. മറിയുമ്മക്കുട്ടി, സജി വി. തോമസ്, സലീം കൊളായി, യു.കെ. ബെൻഷിറ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button