Mukkam

ഇരുവഴിഞ്ഞിപുഴ ജീവനാണ് ജലം അമൂല്യമാണ്; ആവസ് തിരുവമ്പാടി ജല സംരക്ഷണ പരിപാടി സംഘടിപ്പിച്ചു.

മുക്കം: ഇരുവഴിഞ്ഞി പുഴ സംരക്ഷണത്തിന്റെ ഭാഗമായി സാംസ്കാരിക സംഘടനയായ ആവാസിൻ്റെ നേതൃത്വത്തിൽ അഗസ്ത്യമൂഴി സഹൃദയ യൂത്ത് കൾച്ചറൽ ഓർഗനൈസേ ഷന്റെയും,തൊണ്ടിമ്മൽ അക്ഷയശ്രീയുടെയും സഹകരണത്തോടെ  ഇരുവഴിഞ്ഞിപ്പുഴ ജീവനാണ് – ജലം അമൂല്യമാണ്  എന്ന മുദ്രാവാക്യമുയർത്തി  ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് ജലസംരക്ഷണ പരിപാടി സംഘടിപ്പിച്ചു.

രാജ്യത്തിൻ്റെ എഴുപത്തി മൂന്നാം റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച്അഗസ്ത്യമൂഴിയിൽ നടന്നപരിപാടി ജില്ലാ പഞ്ചായത്തംഗം വി.പി. ജമീല ഉദ്ഘാടനം ചെയ്തു. മുള തൈകൾ, നീർമരുത്, താന്നി, പ്ലാവിൻ തൈകൾ തുടങ്ങി 73 വൃക്ഷ തൈകളാണ് പരിപാടിയുടെ ഭാഗമായി നട്ടത് ആവാസ് ചെയർ പേഴ്സൺ ശിൽപ സുന്ദർ അധ്യക്ഷത വഹിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ബിജു എണ്ണാർ മണ്ണിൽ മുഖ്യപ്രഭാഷണം നടത്തി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.കെ.ദിവാകരൻ, സഹൃദയ സെക്രട്ടറി ഇ. സുജേഷ്, അക്ഷയശ്രീ സെക്രട്ടറി കെ.പി രമേഷ്, ആവാസ് സെക്രട്ടറി ജിഷി പട്ടയിൽ, ശിവദാസൻ കലൂര്, സുന്ദരൻ എ പ്രണവം, സൗഫീക്ക് വെങ്ങളത്ത്, സുരേഷ് ബാബു മക്കാട്ട് ചാൽ, അനാമിക ബിജു എന്നിവർ  പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button