CharamamKodanchery

ബത്തേരി (വയനാട്)/ കോടഞ്ചേരി : തിരുഹൃദയ സന്യാസിനീ സമൂഹം മാനന്തവാടി നിർമ്മലാ പ്രൊവിൻസിലെ സിസ്റ്റർ ഡോ. മേഴ്സി ജോസ് എസ്. എച്ച് അന്തരിച്ചു.

ബത്തേരി )/ കോടഞ്ചേരി : തിരുഹൃദയ സന്യാസിനീ സമൂഹം മാനന്തവാടി നിർമ്മലാ പ്രൊവിൻസിലെ സിസ്റ്റർ ഡോ. മേഴ്സി ജോസ് എസ്. എച്ച് (75) അന്തരിച്ചു.

മൃതദേഹം ഇന്ന് രാവിലെ 7 മണി വരെ ബത്തേരി കൃപാസദൻ ചാപ്പലിലും തുടർന്ന് 09 മണി വരെ ദ്വാരകയിലെ എസ്. എച്ച് സ്റ്റഡി ഹൗസിലും പൊതു ദർശനത്തിന് വെച്ചു.

മൃതസംസ്കാര ശുശ്രൂഷ രാവിലെ 9 മണിക്ക് മാനന്തവാടി രൂപത വികാരി ജനറാൾ ബഹു. പോൾ മുണ്ടോളിക്കലച്ചന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം രാവിലെ 10:30 – ന് ദ്വാരക എസ്. എച്ച് സ്റ്റഡി ഹൗസിലെ സിമിത്തേരിയിൽ നടത്തും.

കോടഞ്ചേരി, കണ്ണോത്ത് പരേതരായ കുന്നപ്പള്ളിൽ വർക്കി – ത്രേസ്യ ദമ്പതികളുടെ മകളാണ്.

പതിനൊന്നുവർഷം ബത്തേരി അസംപ്‌ഷൻ ഹോസ്പിറ്റലിലും 21 വർഷം മണിമൂളി എസ് എച്ച് ഹോസ്പിറ്റലിലും ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം ബത്തേരി കൃപാസദനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

സഹോദരങ്ങൾ: അന്നമ്മ, പരേതരായ കൊച്ചുത്രേസ്യ, തോമസ്, കുര്യാക്കോസ്, സി.അമല – സിഎംസി.

സി. ലിസ ടോം സഹോദര പുത്രിയാണ്.

Related Articles

Leave a Reply

Back to top button