മാർടെക്സ് ഓണം 2023 സമ്മാനോത്സവ് ആരംഭിച്ചു

തിരുവമ്പാടി: മാർടെക്സ് ഓണം 2023 സമ്മാനോത്സവ് ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് സംഘം അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ.സി ശോഭിത നിർവഹിച്ചു. അഡ്വ.പി.എ സുരേഷ് ബാബു, ഏലിയാമ്മ ജോർജ്, മുഹമ്മദ് വട്ടപറമ്പിൽ എന്നിവർക്ക് സമ്മാന കൂപ്പൺ നൽകികൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ഓരോ 1500 രൂപയുടെ പർച്ചേസ്നും ലഭിക്കുന്ന സമ്മാന കൂപ്പണിൽ നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയവ സമ്മാനമായി നൽകുന്നതിന് പുറമേ ആഴ്ച തോറും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും നൽകും.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മില്ലി മോഹൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, അഡ്വ.പി.എ സുരേഷ് ബാബു, ഏലിയാമ്മ ജോർജ്, മുഹമ്മദ് വട്ടപറമ്പിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണാർമണ്ണിൽ, സംഘം ഡയറക്ടർമാരായ ബിന്ദു ജോൺസൻ, ഹനീഫ ആച്ചപ്പറമ്പിൽ, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ തുടങ്ങിയവർ സംസാരിച്ചു.