Mukkam
സേവാ മന്ദിറിന് 100 പുസ്തകങ്ങൾ നൽകി എം.എ.എം.ഒ എൻ.എസ്.എസ് വിദ്യാർത്ഥികൾ

മുക്കം: വായന ദിനത്തോടനുബന്ധിച്ചു മുക്കം എം.എ.എം.ഒ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഹൻഡ്രഡ് ബുക്സ് ഡോനെഷൻ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക സ്വരൂപനം ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ലഭിച്ച 100 പുസ്തകങ്ങൾ മുക്കത്തെ സേവ മന്ദിർ ലൈബ്രറിക്ക് വിദ്യാർത്ഥികൾ കൈമാറി.
ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.റിയാസ് കെയിൽ നിന്നും പ്രശസ്ത സാമൂഹിക പ്രവർത്തകയും സേവാ മന്ദിർ അധികാരിയുമായ കാഞ്ചന മാല ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിൽ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി ഒ.എം അബ്ദുറഹിമാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അമൃത പി, സേവ മന്ദിർ പ്രവർത്തകൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് സെക്രട്ടറിമാരായ ഇത്തു ഇന്ഷ, അനുശ്രീ, അജ്മൽ, മുഹമ്മദ് ഷിയാസ്, പ്രോഗ്രാം കോർഡിനേറ്റർ അജസ് സതീഷ് എന്നിവർ നേതൃത്വം നൽകി.