Kodanchery

കോടഞ്ചേരിയിൽ സി.ഡി.എം.സി തറക്കല്ലിടൽ രാഹുൽഗാന്ധി എം.പി നിർവഹിക്കും

കോടഞ്ചേരി: എം.പി ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കി കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ (സി.ഡി.എം.സി) തറക്കല്ലിടീൽ കർമ്മം ഓഗസ്റ്റ് 13 ഞായറാഴ്ച രാഹുൽഗാന്ധി എം.പി നിർവഹിക്കും.

വൈകിട്ട് 6 മണിക്ക് കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി എം.പിയോടൊപ്പം രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button