മേരി മാട്ടി മേരാ ദേശ്’ ബ്ലോക്ക് തല വൃക്ഷത്തൈ നടൽ പരിപാടി സംഘടിപ്പിച്ചു
കാരശ്ശേരി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആനയാംകുന്ന് വി.എം.എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ടീച്ചർ അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര കുന്ദമംഗലം ബ്ലോക്ക്, ആനയാംകുന്ന് വി.എം.എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, തിരുവമ്പാടി ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് വിവിധ തൈകൾ നട്ടുപിടിപ്പിക്കുകയും രാജ്യത്തിന്റെ വീരജവാന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. എൻ.എസ്.എസ് സെക്രട്ടറി അശ്വിൻ പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, വാർഡ് മെമ്പർ കുഞ്ഞാലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ നസീറ, ജംഷീദ്, നെഹ്റു യുവ കേന്ദ്ര വളണ്ടിയർ ശരത്, എൻ.എസ്.എസ് വളണ്ടിയർ രജനിമോൾ തുടങ്ങിയവർ സംസാരിച്ചു.