India

അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു; സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും

ശ്രീനഗര്‍: നീണ്ട അഞ്ചുമാസത്തെ നിരോധനത്തിന് ശേഷം കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്ന് മുതല്‍ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 2ജി സേവനങ്ങള്‍ ലഭിക്കുമെന്നാണ് ജമ്മുകാശ്മീര്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചത്.

അതേസമയം ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഇതിനു പുറമെ സാമൂഹികമാധ്യമങ്ങള്‍ക്കുള്ള വിലക്കും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിനുള്ള പൂര്‍ണ വിലക്കും തുടരും.

ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുകയുള്ളൂ. ജനുവരി പത്തിന് സുപ്രീംകോടതി ജമ്മുകാശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി. കാശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Back to top button