Thiruvambady

മുത്തപ്പൻപുഴയിൽ കടുവയുടേതെന്നു കരുതുന്ന കാൽപാടുകൾ

തിരുവമ്പാടി: മേലെ മുത്തപ്പൻപുഴ തോട്ടിൻ കരയിൽ കടുവയുടേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. തോട്ടിൻകരയിൽ മണ്ണ് അടിഞ്ഞ സ്ഥലത്താണ് കാൽപാടുകൾ കണ്ടത്. ഈ ഭാഗത്ത് ഏതാനും നാളുകൾക്ക് മുൻപ് ഒരു കാട്ടുപന്നിയെ കൊന്നു തിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

ഈ ഭാഗത്ത് ഏലക്കാട് എസ്റ്റേറ്റ് റോഡ് ആണ് . ഇവിടെ മുൻപും പലരും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു എന്ന് നാട്ടുകാർ പറയുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ആരും അന്വേഷണത്തിന് എത്തിയില്ലെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.

Related Articles

Leave a Reply

Back to top button