CharamamKodanchery
വൈത്തിരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കോടഞ്ചേരി സ്വദേശി മരിച്ചു

കോടഞ്ചേരി: വൈത്തിരിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോടഞ്ചേരി സ്വദേശി തുരുത്തിയിൽ ടി ടി കുര്യൻ (65) മരിച്ചു.
ഇന്ന് (26-02-2022- ശനി) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
വയനാട് ചുണ്ടേൽ ബന്ധുവീട്ടിൽ പോകുന്ന വഴിയിൽ വൈത്തിരിയിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
സംസ്കാരം പിന്നീട്.
ഭാര്യ : ഏലിയാമ്മ.
മക്കൾ: നിഷ, അനീഷ്, അനിൽ, അജിത്ത്.
മരുമക്കൾ: അനീഷ്, ജെന്നി, ശ്രുതി.







