ThiruvambadyVideos

തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് പോലീസ് പ്രൊട്ടക്ഷൻ; എം.എൽ.എയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

തിരുവമ്പാടി: തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് പ്രത്യേക പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തി. എം.എൽ.എയുടെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്നാണ് പോലീസ് പ്രത്യേക പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയത്. നിയമസഭയിൽ എം.എൽ.എ നടത്തിയ വിവാദ പ്രസംഗത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

നിയമസഭാ സമ്മേളനത്തിന് ശേഷം മണ്ഡലത്തിൽ തിരിച്ചെത്തിയ എം.എൽ.എ പൊതു പരിപാടിയുടെ ഭാഗമായി ഈങ്ങാപ്പുഴ അങ്ങാടിയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയുടെ വാഹനം തടയുകയും, കരിങ്കൊടി കാണിച്ചതും. തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി, പോലീസ് സ്ഥലത്തെത്തിയതിനെ തുടർന്നാണ് പ്രവർത്തകർ ശാന്തരായത്.

എം.എൽ.എയുടെ സുരക്ഷ ഉറപ്പാക്കാനും, സംഘർഷസാധ്യത ഒഴിവാക്കാനുമാണ് പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയതെന്ന് പോലീസ് അധികൃതർ പറഞ്ഞു. തുടർന്നു നടക്കുന്ന എം.എൽ.എയുടെ പരിപാടികളിൽ പോലീസ് അകമ്പടിയും, ഡി.വൈ.എഫ്.ഐയുടെ പ്രവർത്തകരുടെ പ്രത്യേക അകമ്പടിയോടുകൂടിയാണ് എം.എൽ.എ പങ്കെടുത്തത്.

Related Articles

Leave a Reply

Back to top button