Kodiyathur

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി; കർഷകർക്ക് തെങ്ങ് കയറ്റ യന്ത്രമുൾപ്പെടെ വിതരണം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച കേരഗ്രാമം പദ്ധതി പ്രകാരം വിവിധ ഇനങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. തെങ്ങ് കയറ്റ യന്ത്രം, ജൈവ വളം, കമ്പോസ്റ്റ് യൂണിറ്റ്, തെങ്ങിൻ തൈ എന്നിവയാണ് ആദ്യ ഘട്ടത്തിൽ വിതരണo നടത്തുന്നത്.

വിതരണോദ്ഘാടനം ലിൻേറാ ജോസഫ് എംഎൽഎ നിർവഹിച്ചു.
കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.

തെങ്ങുകയറ്റ യന്ത്രത്തിന്റെ ഗുണഭോക്താക്കൾക്കുള്ള പരിശീലനവും നടന്നു. വി. ഷംലൂലത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച അധ്യാപകനായി തെരഞ്ഞെടുത്ത ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണനെ ആദരിച്ചു.

Related Articles

Leave a Reply

Back to top button