Thiruvambady
ബഫർ സോൺ:യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: കേന്ദ്ര സംസ്ഥാന സർക്കാരുകരുകളുടെ കർഷക വിരുദ്ധ നിലപാടുകളിലും സംരക്ഷിത വന ഭൂമിയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള സൂപ്രിം കോടതി വിധിക്കെതിരേ കർഷകർക്ക് അനുകൂല നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ പ്രതിക്ഷേധിച്ചും യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ തിരുവമ്പാടി കോഴിക്കോട് റോഡ് ഉപരോധിക്കും.
വൈകുന്നേരം 4.30 ന് തിരുവമ്പാടിയിൽ നടക്കുന്ന സമരപരിപാടിയിൽ പൊതുജനങ്ങളുടെ സഹകരണം നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർ ഇരഞ്ഞോണ അഭ്യർഥിച്ചു.







