Koodaranji

കൂമ്പാറ – കക്കാടംപൊയിൽ റോഡ് കയ്യേറി വേലി സ്ഥാപിച്ചതായി പരാതി

കൂടരഞ്ഞി: കൂമ്പാറ – കക്കാടംപൊയിൽ പൊതുമരാമത്ത് വകുപ്പ് റോഡിൽ കള്ളിപ്പാറയ്ക്കു സമീപത്തെ വ്യൂ പോയിന്റ് സ്വകാര്യ റിസോർട്ട് അധികൃതർ കയ്യേറി കമ്പി വേലി സ്ഥാപിച്ചതായി പരാതി. ഈ  റോഡിലൂടെ പോകുന്ന  വിനോദ സഞ്ചാരികൾ വാഹനം നിർത്തി താഴ്‌വാരത്തെ കാഴ്ചകൾ കാണുന്ന സ്ഥലമാണ് ഇത്.

ഈ വ്യൂ പോയിന്റ്  തങ്ങളുടെ അധീനതയിലാക്കാനാണ് ഇവിടെ കമ്പിവേലി സ്ഥാപിച്ച് യാത്രക്കാരുടെ പ്രവേശനം തടയാൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നത് എന്നാണ് ആക്ഷേപം. പൊതുസ്ഥലം കയ്യേറിയതിനെതിരെ  നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button