Kodiyathur

കൊടിയത്തൂർ ഹോം കെയർ യൂണിറ്റിന് ഒരു വാഹനം കൂടി

കൊടിയത്തൂർ : കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ രണ്ടാമത്തെ ഹോം കെയർ യൂണിറ്റിനുള്ള വാഹനം കലക്ടർ എൻ.തേജ് ലോഹിത് റെഡി ഫ്ലാഗ് ഓഫ് ചെയ്തു. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന  എം.എ.മുഹമ്മദിന്റെ സ്മരണയ്ക്ക് എംഎ ഫൗണ്ടേഷൻ നൽകിയ വാഹനമാണ് ഹോം കെയർ യൂണിറ്റിനായി കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തത്. കൊടിയത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെയുള്ള ഒരു യൂണിറ്റ് ഹോം കെയർ മാത്രമാണു നിലവിൽ ഉണ്ടായിരുന്നത്. പുതിയ വാഹനമായതോടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും ഹോം കെയർ യൂണിറ്റിനും കൂടുതൽ സൗകര്യമായി.

നൂറ്റിഅൻപതോളം പാലിയേറ്റീവ് വോളന്റിയേഴ്സിന്റെ സേവനവും നിലവിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല, ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ.നദീറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, പഞ്ചായത്തംഗങ്ങളായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം  കെ.പി.സുഫിയാൻ, പാലിയേറ്റീവ് ചെയർമാൻ എം.അബ്ദുറഹിമാൻ, സെക്രട്ടറി പി.എം.നാസർ, ടി.ടി.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button