India

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക്?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുല്‍ ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാകുന്നു. സോണിയ ഗാന്ധി അധ്യക്ഷയായി തുടരുമ്പോഴും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം രാഹുലിനോട് തിരിച്ചുവരണമെന്ന് ശക്തമായി ആവശ്യപ്പെട്ടതോടെ അദ്ദേഹം സമ്മര്‍ദ്ദത്തിലായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാരിനെിരായ സമരങ്ങളുടെയെല്ലാം ചുമതലയേല്‍പ്പിച്ചാല്‍ രാഹുല്‍ മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രാജസ്ഥാനിലെ റാലിയില്‍ പങ്കെടുക്കുന്ന അദ്ദേഹം ജനുവരി 30ന് കേരളത്തില്‍ കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങള്‍ നയിക്കും. എന്‍പിആര്‍ എന്‍ആര്‍സി സിഎഎ എന്നിവയ്‌ക്കെതിരെ മറ്റ് സ്ഥലങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

സോണിയ ഗാന്ധിയുടെ അനാരോഗ്യവും സംസ്ഥാനങ്ങളും മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വര്‍ധിച്ചുവരുന്നതും രാഹുലിന്റെ തിരിച്ചുവരവ് അനിവാര്യമാക്കുന്നു. രാഹുല്‍ അനുകൂല തീരുമാനമറിയിക്കുകയാണെങ്കില്‍ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് രാഹുലിനെ വീണ്ടും അധ്യക്ഷനാക്കും.

Related Articles

Leave a Reply

Back to top button