Thiruvambady

തിരുവമ്പാടി എഫ്.എച്ച്.സി യിൽ 12 വയസ്സു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 12 വയസ്സു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ (കോർബിവാക്സ് ) ക്യാമ്പ് ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, ജെ പി എച്ച് എൻ വിജിമോൾ എന്നിവർ പങ്കെടുത്തു.

മെയ് 5, 6, 7 തിയ്യതികളിൽ രാവിലെ 9.30 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്.
2008, 2009, 2010 വർഷങ്ങളിൽ ജനിച്ച 12 വയസ്സ് പൂർത്തിയായ കുട്ടികൾ രക്ഷിതാക്കളോടൊപ്പം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി വാക്സിൻ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മെഡിക്കൽ ഓഫീസറും അറിയിച്ചു.

Related Articles

Leave a Reply

Back to top button