Local

ഭക്ഷ്യപാനീയ വിതരണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

തിരുവമ്പാടി : ഭക്ഷ്യവിഷബാധ തടയുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടി, ഇരുമ്പകം, അത്തിപ്പാറ, പെരുമാലിപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ഗ്രാമ പഞ്ചായത്തിൻ്റെ ലൈസൻസ് ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ജല ഗുണനിലവാര പരിശോധന നടത്താതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകയില വിമുക്ത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ ശുചിത്വം പാലിക്കണമെന്നും ആറ് മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും മെഡിക്കൽ ഓഫീസർ ഡോ.ഫസിന ഹസ്സൻ അറിയിച്ചു.

ഭക്ഷ്യ പാനീയ സുരക്ഷാ കാര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദ്ദേശിച്ചു.പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജലീൽ പി.കെ., രജിത്ത് പി. ,മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button