ഹാർമണി 2022; കുടുംബ സംഗമം സംഘടിപ്പിച്ചു

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വ്യാപാരി കുടുംബ സംഗമം തിരുവമ്പാടി എം.സി.ഓഡിറ്റോറിയത്തിൽ ‘ഹാർമണി 2022’ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജിജി കെതോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽസംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മുൻസംസ്ഥാന പ്രസിഡന്റ് പരേതനായ ടി.നസീറുദ്ദീന്റെ ഛായാചിത്രം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം അബ്ദുസ്സലാം അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ വ്യാപാരി സ്നേഹനിധി ഉദ്ഘാടനവും സന്തോഷ് ട്രോഫി താരം നൗഫലിനെ ആദരിക്കലും, പരേതനായ പി.ബി .സിദ്ദീഖിന്റെ മാതാവിന് വീടിന്റെ പ്രമാണം കൈമാറ്റം എന്നിവ നടന്നു. M.അഷ്റഫ് മൂത്തേടത്ത് (ജില്ലാ വൈസ് പ്രസിഡന്റ്) റഫീക്ക് മാളിക (ജില്ലാ സെക്രട്ടറി) AVM കബീർ (ജില്ലാ ട്രഷറർ) എന്നിവർ മനാഫ്കാപ്പാട്, സലിം രാമനാട്ടുകര, നൗഫൽ.പി.ൻ(സന്തോഷ് ട്രോഫി താരം) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജനറൽസെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതവും സെക്രട്ടറി എബ്രഹാം ജോൺ നന്ദിയും പറഞ്ഞു തുടർന്ന് യൂത്ത് വിംഗ്, വനിതാ വിംഗ്അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഗാനാലാപനം, സിനിമാറ്റിക് ഡാൻസ്, ശാസ്ത്രീയ നൃത്തം,ഫണ്ണി ഡാൻസ്,നാഗനൃത്തം, തെരുവ് മാജിക്, കോമഡി ഷോ തുടങ്ങി വ അത്യന്തം ആസ്വാദ്യവും ആവേശകരവുംആയി. കുടുംബാംഗങ്ങൾ എല്ലാവരു പരിപാടി തീരുംവരെ ആസ്വദിച്ചു.







