Puthuppady
പുതുപ്പാടിയിൽ കാർ അപകടം; ഡോ.ശാന്താറാമിനും ഡ്രൈവർക്കും പരിക്ക്
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിൽ കള്ളുഷാപ്പിന് സമീപം കാറ് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു.കൈതപ്പൊയിൽ കരുണ ക്ലിനികിലെ ഡോ.ശാന്താറാമും ഡ്രൈവർ ഷാജിയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.ഷാജിയുടെ പരിക്ക് നിസാരമാണ്.