Mukkam

പണി നിർത്തിവച്ചു റോഡിലെ കുഴികളടച്ചു: മാതൃകയായി ഓട്ടോ തൊഴിലാളികൾ

മുക്കം :തകർന്ന റോഡിലെ കുഴികൾ അടച്ച് പന്നിക്കോട്ടെ ഓട്ടോ തൊഴിലാളികൾ.  എരഞ്ഞിമാവ് – ചുള്ളിക്കാപറമ്പ് റോഡിൽ പന്നിക്കോട് കെഎസ്ഇബി ഓഫിസിനു സമീപത്തെ കുഴികളാണ് ഓട്ടോ തൊഴിലാളികൾ അടച്ചത്. തകർന്ന റോഡിൽ വാഹനയാത്ര ദുരിത പൂർണമായിരുന്നു. 

കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് പകടത്തിനിടയാക്കിയിരുന്നു. ഓട്ടം നിർത്തിവച്ചാണ് ഓട്ടോ തൊഴിലാളികൾ കുഴികൾ അടയ്ക്കാൻ ഇറങ്ങിയത്. ലിബു കവിലട, സി.പി.ഷംസുദ്ദീൻ, സുരേഷ് ബാബു, ജിതേഷ് ബാബു എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button