കോടഞ്ചേരിയില്‍ സഖാവ് പുന്നക്കൊമ്പില്‍ വര്‍ഗീസ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ത്യാകനിര്‍ഭലമായ പങ്കുവഹിച്ച ആദ്യകാല നേതാക്കന്മാരില്‍ പ്രധാനിയായ സ. പുന്നക്കൊമ്പില്‍ വര്‍ഗീസ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
പഞ്ചായത്തിലെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടത്തി. വൈകുന്നേരം നെല്ലിപ്പൊയില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടുംമുഴിയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി വിശ്വനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി സ. വി കെ വിനോദ്, ജോര്‍ജ്കുട്ടി വിളക്കുന്നേല്‍, ഷിജി ആന്റണി, പുഷ്പ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ. കെ പി ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു.
വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച് വന്ന രാജു കല്ലുകുളങ്ങര, ജിജി കല്ലുകുളങ്ങര എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി വിശ്വനാഥന്‍ ചെമ്പതാക നല്‍കി പാര്‍ട്ടിലേക്ക് സ്വീകരിച്ചു.