Thiruvambady

കൂറുമുള്ളിൽപടി കലുങ്കും, അപ്രോച്ച് റോഡും ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2019 -2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച നാടിന്റെ സ്വപ്നസാക്ഷാത്കാരമായ കൂറുമുളളിൽ പടികലുങ്കും അപ്രോച്ച്റോഡും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിടി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇതോടെ പെരുമാലിപടി , പാലക്കടവ് പാമ്പിഴഞ്ഞപാറ റോഡ് പൂർണമായും ഗതാഗതയോഗ്യമായി. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ ആർ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു, ഗണേഷ് ബാബു, വിൽസൺ റ്റി മാത്യു, കെ ജോസ് മാത്യു ,വിൽസൺ ആലക്കൽ, സജി ഫിലിപ്പ്, ജിബിൻ പി ജെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button