Local

ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു

കൈനകരി: ആലപ്പുഴ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ടിന് തീപിടിച്ചു. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. അപകടത്തില്‍ ആളപായം ഇല്ല. സംഭവത്തില്‍
പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു. വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് വെച്ച് ഹൗസ് ബോട്ടിന് തീപിടിക്കുകയായിരുന്നു. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനായിരുന്നു തീ പിടിച്ചത്. 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

Related Articles

Leave a Reply

Back to top button