Local

മികച്ച ജൈവകർഷക അവാർഡ് ജേതാവായ അധ്യാപികയെ കെ.പി.എസ്.റ്റി.യെ ആദരിച്ചു

മുക്കം: കൃഷിത്തോട്ടം ചാരിറ്റബിൾ ഗ്രൂപ്പ് നൽകുന്ന ജില്ലയിലെ മികച്ച  ജൈവകർഷകക്കുള്ള അവാർഡ് കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി എസ് അധ്യാപിക ജെസ്സിടീച്ചറെ കെ.പി.എസ്.ടി.എ മുക്കം സബ്ജില്ലാ കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. 

കെ.പി .എസ് .ടി .എ . സംസ്ഥാന നിർവാഹക സമിതിയംഗം  കെ.ജെ ദേവസ്യ ഉപഹാര സമർപ്പണം നടത്തി. ഉപജില്ല പ്രസിഡൻറ് ജോളി ജോസഫ് അധ്യഷനായി.
ഉപജില്ലാ സെക്രട്ടറി ഷൺമുഖൻ കെ.ആർ., ഉപജില്ലാ ട്രഷറർ ജോയ് ജോസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് സുധീർകുമാർ, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡണ്ട് സിറിൽ ജോർജ്, ഷാജു കെ.എസ്, മുഹമ്മദ് അലി ഇ.കെ, പ്രസാദ് ചെറുവക്കാട്, മീവാർ, ബേബി സലീന, ബിജുല എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button