Local
കർണാടകസ്വദേശിയെ കാണാതായി; ചെറുപുഴയിൽ തിരച്ചിൽ നടത്തി

കാരശ്ശേരി : കാണാതായ യുവാവിനുവേണ്ടി ചെറുപുഴയുടെ കാരമൂലമുതൽ മുക്കംകടവുവരെ തിരച്ചിൽ നടത്തി. കർണാടക കബനി സ്വദേശി ഗണേശനെ (40) ആണ് കാണാതായത്. പൈനാപ്പിൽത്തോട്ടത്തിൽ ജോലിക്കെത്തിയതായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് താമസസ്ഥലത്തുനിന്ന് പുറത്തുപോയശേഷം മടങ്ങിവരാത്തതിനെത്തുടർന്ന് കൂട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ കാരമൂല വെന്റ് പൈപ്പ് പാലം കടവിനുതാഴെ പുഴവക്കത്ത് ഇയാളുടെ ഒരു ചെരിപ്പും ബാഗും കണ്ടെത്തിയിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ‘എന്റെ മുക്കം’ സന്നദ്ധസേനയും ശനിയാഴ്ച വൈകീട്ട് 5.30വരെ തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ ചെറുപുഴയിലും ഇരുവഞ്ഞിപ്പുഴയിലും വീണ്ടും തിരച്ചിൽ നടത്തും






