Koodaranji

കൂടരഞ്ഞി ടൗൺ സാംസ്ക്കാരിക നിലയം: ലൈബ്രറി പുസ്തക വിതരണം പുനരാരംഭിക്കുന്നു

കൂടരഞ്ഞി:ടൗൺ സാംസ്ക്കാരിക നിലയത്തിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രറിയിൽ വായനദിനമായ ജൂൺ 19 ഞായറാഴ്ച മുതൽ പുസ്തക വിതരണം പുനരാരംഭിക്കും.

2 വർഷമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രവർത്തനം മന്ദഗതിയിലായിരുന്ന ലൈബ്രറിയുടെ പ്രവർത്തനമാണ് പുനരാരംഭിക്കുന്നത്.

19 ന് രാവിലെ 11 മണിക്ക് ലൈബ്രറി ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പുസ്തക വിതരണം ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button