Kodiyathur

തോട്ടുമുക്കം സ്കൂൾക്കെട്ടിട നിർമാണത്തിന് ഒരുകോടി

കൊടിയത്തൂർ : തോട്ടുമുക്കം ജി.യു.പി. സ്കൂൾ കെട്ടിടനിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ കിഫ്‌ബി പ്രവൃത്തികളിൽ ഒന്നായിരുന്നു കൊടിയത്തൂർ ജി.എം.യു.പി.സ്കൂൾ കെട്ടിട നിർമാണം.

ഈ പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ കൊടിയത്തൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു ഗവൺമെന്റ് യു.പി.സ്കൂൾ ആയ തോട്ടുമുക്കത്തെ സ്കൂളിന് ഈ ഫണ്ട് അനുവദിക്കുകയായിരുന്നു. സാങ്കേതികനുമതിക്കുശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ.അറിയിച്ചു.

Related Articles

Leave a Reply

Back to top button