Kodiyathur
ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

കൊടിയത്തൂർ : മുഖ്യമന്ത്രിക്കെതിരേയുള്ള പ്രചാരണങ്ങളിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് സമ്മേളനം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്തു.
കെ.ടി. മൈമൂന അധ്യക്ഷയായി. ഗീത വിനോദ്, കെ.വി. തങ്ക, സെലീന, വിശ്വലക്ഷ്മി, ശാന്തകുമാരി, എൻ. രവീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.ടി. മൈമൂന (സെക്ര.), കെ. ആമിന, സാബിറ തറമ്മൽ (ജോ. സെക്ര.), കെ.വി. തങ്ക (പ്രസി.), വി.സി. അംബിക, ഒ.പി. സുഹറ (വൈ. പ്രസി.), കെ.ടി. സൽമ (ട്രഷ.).






