Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ലൈബ്രറിയിൽ പുസ്തകവിതരണം പുനരാരംഭിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ടൗൺ സംസ്‍കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിന്നും പുസ്തകവിതരണം പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീർത്തിവച്ച ലൈബ്രറിയുടെ പ്രവർത്തനമാണ് നവീകരിച്ച കെട്ടിടത്തിൽ പുനരാരംഭിച്ചത്.
വായനാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി എസ് രവി ആദ്ധ്യക്ഷനായി. കെ.വി. ജോർജ് വായനാദിനസന്ദേശം നൽകി.
റോസിലി ജോസ്,മോളി തോമസ്,ജോസ് തോമസ് മാവറ,സീന ബിജു,ജോസ് മടപ്പിള്ളി ,വി.വി. ജോൺ, വി.എം. മാത്യു,സോമനാഥൻ കുട്ടത്ത് വി.എ. ജോസ്, പി.എം പ്രകാശൻ എന്നിവർ പ്രസംഗിച്ചു.







