TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Mukkam

മുക്കം മാമ്പറ്റയിൽ വാഹനം തടഞ്ഞു നിര്‍ത്തി ‍4 ലക്ഷം രൂപ കവര്‍ന്നു

മുക്കം: മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാമ്പറ്റയിലാണ് സംഭവം നടന്നത്. കോഴിക്കോട്  താമസിക്കുന്ന രണ്ട് പേര്‍ കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം. കവര്‍ച്ചാ സംഘം കാറും പണവും തട്ടിയെടുത്ത് പിന്നീട് മണാശേരിയില്‍ ഉപേക്ഷിച്ചെന്നും പൊലീസിന് മനസിലാക്കാനായി. 

നാല് ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് ഇവര്‍ എടുത്തതായാണ് വിവരം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തന്നെ കവര്‍ച്ച നടത്തിയ സംഘവുമായി പണം നഷ്ടപ്പെട്ടവര്‍ തര്‍ക്കിച്ചിരുന്നു. പിന്നീടാണ് കാറില്‍ ഇടിച്ച് പണം തട്ടലും മര്‍ദ്ദനവും ഉണ്ടായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് തട്ടിപ്പിന് ഇരയായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതി ഇല്ലെന്നുമാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. അക്രമത്തിലും കവര്‍ച്ചക്കും ഇരയായവര്‍ക്ക് പണം കവര്‍ന്ന സംഘവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുക്കം പൊലീസിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

one + eight =

Back to top button