Koombara
കൂമ്പാറ കെ എസ് ഇ ബി സെക്ഷൻ ഓഫീസ് കെട്ടിടം പ്രവൃത്തി ഉദ്ഘാടനം നാളെ

കൂമ്പാറ : കൂമ്പാറ കെ എസ് ഇ ബി സെക്ഷൻ ഓഫീസിന്റെ കെട്ടിട നിർമ്മാണോദ്‌ഘാടനം നാളെ കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കൂമ്പാറയിൽ നിർവ്വഹിക്കും.
1 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടം അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുന്നതായിരിക്കും.
ഇതോടെ സ്വന്തമായി കെട്ടിടമുള്ള മണ്ഡലത്തിലെ രണ്ടാമത്തെ സെക്ഷൻ ഓഫീസ് ആയി കൂമ്പാറ സെക്ഷൻ ഓഫീസ് മാറും.
സ്ഥല ലഭ്യതക്കനുസരിച്ച് മറ്റു സെക്ഷൻ ഓഫീസുകൾക്കും കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെ ന്ന് ലിന്റോ ജോസഫ്എം എൽ എ, അറിയിച്ചു.