Local

‘നല്ലിടയൻ’ ആട് വളർത്തൽ സംരംഭത്തിനു തുടക്കം

തിരുവമ്പാടി ∙ തിരുഹൃദയ ഫൊറോന ഇടവക നടപ്പാക്കുന്ന ‘നല്ലിടയൻ’ ആട് വളർത്തൽ സംരംഭം ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. 

സ്വാശ്രയ സംരംഭം എന്ന നിലയിൽ രൂപതയുടെ നാൽപതാം വാർഷികത്തിനകം 1000 കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവമ്പാടി ഇടവകയിൽ രണ്ടാംഘട്ടമായി 11 ആടുകളെയാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ 10 ആടുകളെ വിതരണം ചെയ്തിരുന്നു. ഇടവക വികാരി ഫാ.ജോസ് ഓലിയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. 

അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബിൻ തെക്കേക്കരമറ്റത്തിൽ, ഫാ. അമൽ പുരയിടത്തിൽ, പദ്ധതി കൺവീനർ തോമസ് വലിയപറമ്പൻ, തോമസ് പുത്തൻപുരയിൽ, വൽസമ്മ കൊട്ടാരം, തങ്കച്ചൻ പുരയിടത്തിൽ, കെ.സി.ജോസഫ്, ജോസഫ് പുലക്കുടിയിൽ, ബിജു പുരയിടത്തിൽ, ബെന്നി കിഴക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button