India

മെയ് ഒന്നുമുതൽ 18 വയസ് പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ: കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം

ദില്ലി: മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യവ്യാപക വാക്സിനേഷന്റെ മൂന്നാംഘട്ട പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്. വാക്സിനേഷന്റെ വേഗം കൂട്ടാനും തീരുമാനമായിട്ടുണ്ട്.കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് നിർണായക പ്രഖ്യാപനം.

ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു

Related Articles

Leave a Reply

Back to top button