
കൂമ്പാറ: കെ എസ് ഇ ബി സെക്ഷൻ ഓഫീസ് കെട്ടിട നിർമ്മാണോദ്‌ഘാടനം നടത്തി. തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.
ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടം അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് നിർമിക്കുക. നിർമ്മാണം പൂർത്തിയാകുന്നതോടെ സ്വന്തമായി കെട്ടിടമുള്ള മണ്ഡലത്തിലെ രണ്ടാമത്തെ സെക്ഷൻ ഓഫീസായി കൂമ്പാറ സെക്ഷൻ ഓഫീസ് മാറും.
വയനാട് എം പി രാഹുൽ ഗാന്ധി ഉൾപ്പെടെ ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ കെട്ടിട നിർമാണത്തിനായി സ്ഥലം സൗജന്യമായി നൽകിയ ഷാജി കിഴക്കരക്കാടിനെ പൗരാവലിയുടെ സാന്നിധ്യത്തിൽ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.







