TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Kodiyathur

എസ് എസ് എൽ സി ഉന്നത വിജയികൾക്ക് നവ്യാനുഭവമായി ടീ ടോക്ക് വിത്ത് പ്രസിഡൻ്റ്

കൊടിയത്തൂർ: രണ്ട് വർഷത്തെ കൊറോണ അടച്ചുപൂട്ടൽ സമയത്തും മികച്ച നേട്ടം കരസ്ഥമാക്കി ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ടീ ടോക്ക് വിത്ത് പ്രസിഡണ്ട്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി തയ്യാറാക്കിയ എഡ്യുക്ലാപ്പിൻ്റെ ഭാഗമായാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തുമായി സംവദിച്ചത്.

പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ മെമൊൻ്റോ നൽകി ആദരിക്കുകയും ചെയ്തു. എസ്.എസ്.എൽ.സിക്ക് ശേഷം വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രസിഡൻ്റ് ഷംലൂലത്ത് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ചടങ്ങിൽ ഫസൽ കൊടിയത്തൂർ അധ്യക്ഷനായി ചടങ്ങിൽ പിസി നാസർ മാസ്റ്റർ, എൻ കെ സുഹൈർ, എൻ നാസ്റുള്ള മാസ്റ്റർ , അനസ് കാരാട്ട്,അജ്മൽ പുതുക്കുടി, ഷമീബ് എം,ഫവാസ് പി പി, സുഹാദ് കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

four × 3 =

Back to top button