TOP NEWS
“നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്” ക്യാമ്പയിനിന് തുടക്കമായിമുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചു
Thiruvambady

ഹയർ സെക്കണ്ടറി ഫലം; മലയോര മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം

തിരുവമ്പാടി : ഈ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷ ഫലം പുറത്തു വന്നപ്പോൾ  മികച്ച  വിജയം നേടി മലയോര മേഖലയിലെ സ്കൂളുകൾ.

തിരുവമ്പാടി സെക്രർട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ 95.85% മാണ് വിജയം. സയൻസ് വിഭാഗത്തിൽ 99.2 % വും കോമേഴ്സ് വിഭാഗത്തിൽ 91.67 % പേരും വിജയിച്ചു.

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻ ഹയർ സെക്കണ്ടറി സ്കൂളിൽ 80% ആണ് വിജയം
ബയോളജി സയൻസിൽ 92.79 % വും കബ്യൂട്ടർ സയൻസിൽ 52.54 %വും കോമേഴ്സിൽ 93.33% വും ഹ്യൂമാനിറ്റിസിൽ 68.33%മാണ് വിജയം. 18 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി

കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിൽ 93% മാണ് വിജയം.
സയൻസ് വിഭാഗത്തിൽ 99% വും,കോമേഴ്സിൽ 97% വും ഹ്യൂമാനിറ്റിസിൽ 84% പേരും വിജയിച്ചു.

പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ 88.07% മാണ് വിജയം.ഇവിടെ രണ്ട് കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.

സയൻസ് വിഭാഗത്തിൽ 98.3% പേരും കമ്പ്യൂട്ടർ സയൻസിൽ 80% പേരും കോമേഴ്സ് വിഭാഗത്തിൽ 95% പേരും ഹ്യൂമാനിറ്റിസിൽ 72% പേരും വിജയിച്ചു.

തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 97.46% മാണ് വിജയം.
സയൻസിൽ 100% വും ഹ്യൂമാനിറ്റീസിൽ 94.92% പേരും വിജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

two × one =

Back to top button