TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Thiruvambady

പുല്ലൂരാംപാറ ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി രണ്ടു വിദ്യാർത്ഥിനികൾ ചരിത്ര വിജയം നേടി

തിരുവമ്പാടി:  പ്ലസ് ടു പരീക്ഷയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ മേഘ്ന ബെന്നി, ജൂലിയ ബിജു എന്നീ രണ്ടു വിദ്യാർത്ഥിനികൾ ഫുൾ മാർക്ക് 1200/ 1200 കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി.

ഗ്രേസ് മാർക്കുകൾ ഒന്നുമില്ലാതെ നടത്തപ്പെട്ട ഈ വർഷത്തെ പരീക്ഷയിൽ സംസ്ഥാനത്തൊട്ടാകെ കേവലം 53 കുട്ടികൾ മാത്രമാണ് ഫുൾ മാർക്ക് എന്ന നേട്ടത്തിന് അർഹരായത്.

ആനക്കാംപൊയിൽ ആനക്കല്ലേൽ ബെന്നി യുടെയും കോടഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സിന്ധു പോളിന്റേയും മകൾ ആണ് മേഘ്ന. ആനക്കാംപൊയിൽ മുപ്പറ്റയിൽ ബിജുവിന്റേയും സുനിതയുടേയും മകളാണ് ജൂലിയാ ബിജു.

താമരശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 11ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്ന് മുഴുവൻ മാർക്കും കരസ്ഥമാക്കിയത് ഇവർ രണ്ടു പേർ മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =

Back to top button