Thiruvambady

തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ; പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ

തിരുവമ്പാടി: കെ എസ് ആർ ടി സി ഡിപ്പോ നിർമ്മാണം ഉടൻ ആരംഭിക്കാനാവുമെന്നും. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.

2016-17 വർഷത്തെ മുൻ എംഎൽഎ ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3 കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. ഭരണാനുമതി ലഭിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിയെ നിർമ്മാണ ചുമതലയും ഏൽപ്പിച്ചിരുന്നു.

എന്നാൽ കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഊരാളുങ്കൽ പ്രവൃത്തിയിൽ നിന്ന് പിന്മാറി. വീണ്ടും പുതുക്കിയ ഭരണാനുമതിക്ക് സമർപ്പിച്ചെങ്കിലും ഹെഡ് ഓഫ് അകൗണ്ട്,സ്ഥലം കൈമാറ്റം ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യപ്രശ്നങ്ങൾ വന്നു.ഗതാഗത വകുപ്പ് മന്ത്രിയുമായും കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുമായുമെല്ലാം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിലവിൽ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്.

കോഴിക്കോട് തദ്ദേശ ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ആണ് നിർമ്മാണ ചുമതല. സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു

Related Articles

Leave a Reply

Back to top button