Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ജനസമ്പർക്ക പരിപാടി ‘ഗ്രാമചലന യാത്ര”; പ്രസിഡന്റ് നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനസമ്പർക്ക പരിപാടി ‘ഗ്രാമചലനയാത്ര’ 2022 ഫെബ്രുവരി 22, 23 തിയ്യതികളിൽ നടക്കും. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി 17 വാർഡുകളിലും പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്യത്തിലുള്ള ഭരണ സമിതി നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.

ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്നതും മറ്റു ജനകീയ പരാതികളും സ്വീകരിക്കും.നിലവിൽ വിവിധ കേന്ദ്രങ്ങളിൽ പരാതി സമർപ്പിച്ചിട്ടും നടപടിയാകാത്ത പരാതികൾ ലീഗൽ സെർവ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ തീർപ്പുകൽപ്പിക്കാനും സംവിധാനമുണ്ടാക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഫെബ്രുവരി 22 ന്
രാവിലെ 10 ന് മുത്തപ്പൻപുഴ വാർഡിൽ നിന്നും ആരംഭിക്കും.
11 മണിക്ക് ആനക്കാംപൊയിൽ വാർഡ്,
11.30 ന് കാവുങ്കല്ലേൽ വാർഡ്,
12.30 ന് പുല്ലൂരാംപാറ വാർഡ്,
1 മണിക്ക് കൊടക്കാട്ടുപ്പാറ വാർഡ്,
വൈകുന്നേരം 3 മണിക്ക് പൊന്നാങ്കയം വാർഡ്,
4 മണിക്ക് പുന്നക്കൽ വാർഡ്,
4.30 ന് ഉറുമി വാർഡിലും പരാതികൾ സ്വീകരിക്കും.

ഫെബ്രുവരി 23 ന് രാവിലെ
10 ന് തൊണ്ടിമ്മൽ വാർഡ്,
11 മണിക്ക് മരക്കാട്ടുപ്പുറം വാർഡ് ,
11.30 ന് താഴെ തിരുവമ്പാടി വാർഡ്,
12.30 ന് മറിയപുറം വാർഡ്,
1 മണി അമ്പലപ്പാറ,
1.30 ന് തിരുവമ്പാടി ടൗൺ വാർഡ്,
3 മണി പാമ്പിഴഞ്ഞപ്പാറ വാർഡ്, വൈകുന്നേരം
3.30 മണി പാലക്കടവ് വാർഡ്,വൈകുന്നേരം
5 മണി തമ്പലമണ്ണ വാർഡിലും പരാതികൾ സ്വീകരിക്കും.

ജനസമ്പർക്ക പരിപാടിയിലൂടെ ലഭിക്കുന്ന പരാതികൾ തരം തിരിച്ച് പ്രത്യേകം അദാലത്തുകൾ സംഘടിപ്പിച്ച് പരിഹരിക്കുകയാണ് ലക്ഷ്യം. ഓരോ വാർഡിലും പരാതികൾ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ മെമ്പർമാരുടെ നേതൃത്വത്തിൽ നടക്കും. ജനസൗഹൃദ പഞ്ചായത്ത് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ എ .അബ്ദുറഹിമാനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button