AnakkampoyilThiruvambady

“നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്” ക്യാമ്പയിനിന് തുടക്കമായി

തിരുവമ്പാടി: 2022 ജൂൺ 19 മുതൽ ജൂലൈ 2ന് നടത്തുന്ന വായന വർഷാചരണത്തിന്റെ ഭാഗമായി സിഡിഎസ് തലത്തിൽ സംഘടിപ്പിച്ച “നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക് “എന്ന ക്യാമ്പയിനിന് തുടക്കമായി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കുടുംബശ്രീകളുടെ സഹായത്തോടെ ശേഖരിച്ച പുസ്തകങ്ങൾ ആനക്കാംപൊയിൽ സെൻറ് മേരീസ് യു.പി സ്കൂളിന് കൈമാറി.

സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവിൻ്റെ അധിക്ഷതയിൽ നടന്ന യോഗത്തിൽ, പ്രധാന അധ്യാപിക സെലിൻ തോമസിന് വാർഡ് മെമ്പർ കെ എം ബേബി പുസ്തകങ്ങൾ കൈമാറി.

സ്കൂൾ അധ്യാപകർ, സിഡിഎസ് മെമ്പർമാരും, എ ഡി എസ് സെക്രട്ടറിയായ ഷിജി ഷാജി, എ ഡി എസ് പ്രസിഡണ്ട് റോസമ്മ മാത്യു. എ.ഡി എസ് അംഗം ജെസി തോമസ്, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button